13 December Friday

വന്ദേഭാരത് എക്‌സ്‌പ്രസിന്‌ 
ചവറ്റുകൊട്ടയെറിഞ്ഞയാള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
തലശേരി
മദ്യപിച്ചെത്തി വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ സ്റ്റേഷനിലെ ചവറ്റുകൊട്ടയെറിഞ്ഞയാളെ തലശേരി റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. കുറ്റ്യാടി പാലേരി കരിമ്പാലക്കണ്ടി വീട്ടില്‍ നദീര്‍ (39) ആണ് അറസ്റ്റിലായത്. മാഹി റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
 എസ്ഐ കെ വി മനോജ്കുമാറിന്റ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനിടെയാണ് നദീറിനെ പിടികൂടിയത്. പ്രതിയെ മാഹി റെയില്‍വേ ഒന്നാം പ്ലാറ്റ്‌ഫോമില്‍ മദ്യപിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top