28 November Sunday

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ദേശീയപാത 183ൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച നിലയിൽ

 

കാഞ്ഞിരപ്പള്ളി 
ഇരുപത്തിയാറാം മൈലിന് സമീപം വാഹനാപകടം. കോട്ടയത്തുനിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയുടെ ഫിഗോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. 
എതിരെവന്ന കാർ നിയന്ത്രണം വിട്ട്, തെറ്റായ ദിശയിലൂടെ എത്തി ബസിലിടിക്കുകയായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട ബസ് ഡ്രൈവർ പറഞ്ഞു. കാർ ഓടിച്ചരുന്ന  ബെന്നി വണ്ടൻപതാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻവശം തകർന്നു തരിപ്പണമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top