07 October Monday

പേരൂർക്കട സദാശിവനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

പേരൂർക്കട സദാശിവൻ സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രം സമർപ്പിക്കുന്നു

പേരൂർക്കട
സിപിഐ എം പേരൂർക്കട ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പേരൂർക്കട സദാശിവൻ അനുസ്‌മരണദിനാചരണം സംഘടിപ്പിച്ചു. പേരൂർക്കട ജങ്‌ഷനിൽ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി വി ജോയി പുഷ്‌പചക്രം അർപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി സി വേലായുധൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻബാബു, കെ സി വിക്രമൻ, ആർ രാമു, കെ എസ് സുനിൽകുമാർ, പുഷ്‌പലത, വി കെ പ്രശാന്ത് എംഎൽഎ, കോലിയക്കോട് കൃഷ്‌ണൻ നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ ജി മോഹനൻ, വി എസ് പത്മകുമാർ, വി ജയപ്രകാശ്, എസ് എ സുന്ദർ, കെ ശശാങ്കൻ, എസ് പി ദീപക്, രാജേന്ദ്രകുമാർ, വി അമ്പിളി, എ അജ്മൽ ഖാൻ, പി എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി ജയൻ ബാബു പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യക്ഷനായി. ഇ ജി മോഹനൻ, കണ്ണമ്മൂല വിജയകുമാർ, എ എച്ച് സജു, നാലാഞ്ചിറ ഹരി, വി ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top