27 October Wednesday

യുവതയുടെ താക്കീതായി റിലേ സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയുടെ റിലേ സത്യഗ്രഹം സമാപന ദിവസം സിപിഐ എം 
ജില്ലാ കമ്മിറ്റിയംഗം വി കെ മധു ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ഡിവെെഎഫ്ഐ  ജില്ലയിലെ 17 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം സംഘടിപ്പിച്ചു. അഞ്ചു ദിവസം നീണ്ട റിലേ സത്യഗ്രഹത്തിന്‌ സമാപനം കുറിച്ചാണ്  ചക്രസ്‌തംഭന സമരം നടത്തിയത്.   രാജ് ഭവനു മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.
പേരൂർക്കട 
ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയുടെ റിലേ സത്യഗ്രഹം അവസാന ദിവസം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ മധു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജി ആർ രതീഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക തുടങ്ങിയവർ സംസാരിച്ചു. ചക്രസ്തംഭന സമരം ഡിവൈഎഫ്ഐ ബ്ലോക്ക് സെ ക്രട്ടറി അഡ്വ. അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട്
ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റിലേ സത്യഗ്രഹത്തിന്റെ സമാപനം  സംസ്ഥാന സെക്രട്ടറിയറ്റംഗം  ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ മനീഷ് അധ്യക്ഷനായി. ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. 
ആര്യനാട്
ഡിവൈഎഫ്ഐ റിലേ സത്യഗ്രഹത്തിന്റെ സമാപനം വിതുര ഏരിയയിൽ ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ് ബി അരുൺ അധ്യക്ഷനായി. വൈകിട്ട് ചക്രസ്തംഭന സമരം നടത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top