17 September Tuesday

ചങ്ങാടത്തിൽ ചാഞ്ചാടാൻ കാപ്പുകാട്ടേക്ക്‌ വിട്ടോ

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

കാപ്പുകാടിലെ ചങ്ങാട യാത്ര

കാട്ടാക്കട 
നെയ്യാറിൽ സഞ്ചാരികൾക്കായി മുളം ചങ്ങാടങ്ങൾ ചിങ്ങ നാളിൽ കന്നി യാത്ര നടത്തി. പത്തു പേർക്കും ആറുപേർക്കും സഞ്ചരിക്കാവുന്ന രണ്ടു ചങ്ങാടങ്ങളാണ് ഞായറാഴ്ച നീറ്റിലിറങ്ങിയത്. കാപ്പുകാട് മുൻ ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ, ഡെപ്യൂട്ടി വാർഡൻ സതീശൻ, എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനം ചെയ്തു.  ഒരാൾക്ക് നൂറു  രൂപ നൽകിയാൽ  അരമണിക്കൂർ  ജലാശയത്തിലൂടെ ഒഴുകി കാടിന്റെ വശ്യ മനോഹാരിത ആസ്വദിക്കാൻ കഴിയും. മിനിമം തുക അഞ്ഞൂറ് രൂപയാണ്. 
 
കാട്ടുമുളകൾ ശേഖരിച്ചു കൃത്യമായ അളവിലും ആകൃതിയിലും ചെത്തി മിനുക്കിയാണ്‌ ചങ്ങാടം നിർമിക്കുന്നത്. പത്തടിയോളം നീളമുള്ള  42 മുളകൾ രണ്ടു തട്ടായി കയർ കൊണ്ട് വരിഞ്ഞു മുറുക്കിയാണ് അടിസ്ഥാനം ബലപ്പെടുത്തിയത് . ഇരുവശവും സഞ്ചാരികൾക്കായുള്ള ഇരിപ്പിടങ്ങളും  ഒരു വശത്തു  തുഴക്കാരനുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. പെടൽ ബോട്ടും യന്ത്ര ബോട്ടും ഒക്കെ ഉണ്ടെങ്കിലും ആദ്യ ദിനം തന്നെ  ചങ്ങാട യാത്രയാണ് സഞ്ചാരികൾ കൂടുതലും തെരഞ്ഞെടുത്തത്.ആനപരിപാലന കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക്  ട്രക്കിങ്ങിനും  സൗകര്യമൊരുക്കാറുണ്ട്‌.
പ്രധാന വാർത്തകൾ
 Top