24 October Thursday

യാത്ര ചോദിക്കാൻ പോയ യുവാവ്‌ ബൈക്കപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കിളിമാനൂർ
ഗൾഫിലേക്ക്‌ മടങ്ങാൻ സുഹൃത്തുക്കളോട്‌ യാത്ര പറയാൻ പോയ യുവാവ്‌ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. പള്ളിക്കൽ മൂതല കുളങ്ങര ഹൗസിൽ അബ്ദുൾ കലാം–-ആബിദാബീവി ദമ്പതികളുടെ മകൻ സിദ്ധിഖാ (26)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന്‌ പള്ളിക്കൽ മൂതലയിൽ ആയിരുന്നു അപകടം. അബുദാബി അൽ ​ഗസൽ കമ്പനിയിൽ ജോലിയുണ്ടായിരുന്ന സിദ്ദിഖ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ചൊവ്വാഴ്ച അബുദാബിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു അപകടം. സുഹൃത്തുക്കളെ കണ്ട് യാത്ര പറയാനാണ്‌ തിങ്കളാഴ്ച രാത്രി എട്ടോടെ വീട്ടിൽനിന്ന്‌ ബൈക്കുമായി ഇറങ്ങിയത്‌. 
 
സിദ്ധിഖ് സഞ്ചരിച്ചതിന് എതിർദിശയിൽ അമിതവേ​ഗതയിൽ വന്ന ബൈക്ക്‌ നിയന്ത്രണംതെറ്റി  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ സിദ്ദിഖ് ഏറെനേരം ചോര വാർന്ന് റോഡിൽ കിടന്നു. സുഹൃത്തുക്കളെത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ധിഖിനെ ഇടിച്ചിട്ട ബൈക്കിലുണ്ടായിരുന്ന യുവാക്കൾക്കും പരിക്കേറ്റു. ഇവർ അമിത മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പള്ളിക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സീനത്ത്, റാഹത്ത് എന്നിവർ സഹോദരിമാർ.
പ്രധാന വാർത്തകൾ
 Top