15 October Tuesday

സംഘർഷത്തിനിടെ കൈത്തറിത്തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
ബാലരാമപുരം
അയൽക്കാർ തമ്മിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ കൈത്തറിത്തൊഴിലാളി മരിച്ചു. ബാലരാമപുരം തേമ്പാമുട്ടം തുമ്പോട്ടുകോണത്തിനു സമീപം പാറയ്ക്കോണത്തു വീട്ടിൽ കരുണാകരനാ (71 )ണ് മരിച്ചത്. സംഭവത്തെതുടർന്ന് അയൽവാസികളായ സന്തോഷ് (40), പ്രവീൺ (21) എന്നിവരെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ്‌ പറയുന്നതിങ്ങനെ. കരുണാകരൻ ഞായറാഴ്ച  വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തി ബഹളംവയ്‌ക്കുകയും അയൽക്കാരെയും അസഭ്യം പറയുകയും ചെയ്‌തു. ഈസമയം നേരത്തെ ഇവിടെ താമസിച്ചിരുന്ന സന്തോഷ്  ഭാര്യാമാതാവിന്റെ വീട്ടിലെത്തി.
 
സമീപവാസിയായ പ്രവീണിനെയുംകൂട്ടി കരുണാകരനോട്  അസഭ്യം വിളി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമായി. തുടർന്ന് സന്തോഷും പ്രവീണും ചേർന്ന് കരുണാകരനെ കല്ലെറിഞ്ഞു. കല്ലേറിൽ അവശനായ കരുണാകരൻ ഭാര്യയുമായി ജനറൽ ആശുപത്രിയിലും അവിടെനിന്ന്‌ മെഡിക്കൽ കോളേജിലേക്കും ചികിത്സയ്‌ക്കായി പോയി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ  മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലില്ലിയാണ് കരുണാകരന്റെ ഭാര്യ. മക്കൾ: ബീന, ബിന്ദു, ബിനു.
പ്രധാന വാർത്തകൾ
 Top