21 October Monday
ജില്ലാതല പദ്ധതിക്ക്‌ തുടക്കം

ഇനി വീട്ടിൽ ഒരു കയർ ഉൽപ്പന്നം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

‘ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വി ജോയി എംഎൽഎ നിർവഹിക്കുന്നു

 ചിറയിൻകീഴ്
കയർഫെഡിന്റെ ‘ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വി ജോയി എംഎൽഎ നിർവഹിച്ചു. മുതിർന്ന കയർത്തൊഴിലാളി രമാമണി ഉൽപ്പന്നം ഏറ്റുവാങ്ങി. കയർഫെഡ് ഉൽപ്പാദിപ്പിച്ച കയർ ഉൽപ്പന്നങ്ങൾ ഓരോ വീട്ടിലും വിൽപ്പന നടത്തുന്നതാണ് പദ്ധതി. ഓണക്കാലത്ത് ഓരോ വീട്ടിലും ഒരു കയർ ഉൽപ്പന്നമെങ്കിലും ഉണ്ടായിരിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
 
പെരുങ്ങുഴി കയർ സംഘത്തിൽ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ കയർഫെഡ് ഭരണസമിതി അംഗം ആർ അജിത്‌ അധ്യക്ഷനായി. അഴൂർ പഞ്ചായത്ത്‌ അംഗം സി സുര, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം റാഫി, പെരുങ്ങുഴി കയർ സംഘം സെക്രട്ടറി വി അനിൽകുമാർ, പെരുങ്ങുഴി ക്ഷീരസംഘം പ്രസിഡന്റ്‌ എം പ്രശാന്തൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top