25 September Friday

ദുരിതാശ്വാസ ക്യാമ്പിൽ സഹായവുമായി അഭയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ അഭയം ചാരിറ്റബിൾ സൊസൈറ്റി ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ അവശ്യസാധനങ്ങൾ കൈമാറുന്നു

കോട്ടയം
ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസം തേടിയവർക്ക്‌ സഹായവുമായി അഭയം ചാരിറ്റബിൾ സൊസൈറ്റി. ക്യാമ്പുകളിൽ നേരിട്ടെത്തിയാണ്‌ അഭയം കൈത്താങ്ങാവുന്നത്‌‌‌. അഭയം ഉപദേശകസമിതി ചെയർമാൻ വി എൻ വാസവന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തകർ എത്തിയത്‌. കോട്ടയം കഞ്ഞിക്കുഴി മൗണ്ട്‌ കാർമൽ ഹയർസെക്കൻഡറി സ്‌കൂൾ, വിമലഗിരിപള്ളി പാരിഷ്‌ഹാൾ, അയ്‌മനം പിജെഎം യുപി സ്‌കൂൾ, നീലിമംഗലം പള്ളിപ്പുറംപള്ളി പാരിഷ്‌ഹാൾ, സംക്രാന്തി എസ്‌എൻഡിപി ഹാൾ, ചെങ്ങളം വായനശാല, കുന്നുംപുറം പള്ളി, കുന്നുംപുറം സ്‌കൂൾ, കുമരകം പഞ്ചായത്ത്‌ എൽപിഎസ്‌ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ്‌ സഹായമെത്തിച്ചത്‌. 
 സ്‌ത്രീകളടക്കമുള്ളവർക്ക്‌ വസ്‌ത്രം, ബെഡ്‌ഷീറ്റ്‌, ബെഡ്‌, പ്ലാസ്‌റ്റിക്‌ പായ, കപ്പ്‌, ബക്കറ്റ്‌, പുതപ്പ്‌ , സോപ്പ്‌, ചെരുപ്പ്‌,  ഭക്ഷണസാധനങ്ങൾ എന്നിവ വിതരണംചെയ്‌തു‌. ഏകദേശം 1500 കുടുംബങ്ങൾക്ക്‌‌ സഹായമെത്തിച്ചു‌. അഭയം സെക്രട്ടറി എബ്രഹാം തോമസ്‌, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top