19 September Saturday

ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
വഞ്ചിയൂർ
തിരുവനന്തപുരം സിഇടിയിൽ ഞായറാഴ്ച രാത്രിയും ചന്ദന മരം മുറിച്ചുകടത്താൻ ശ്രമം.  രാത്രി പന്ത്രണ്ടോടെ ശബ്ദം കേട്ട് വാച്ച്മാൻമാർ എത്തിയതിനാൽ ശ്രമം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഈ വർഷം മൂന്നാമത്തെ ശ്രമമാണിത്‌. കഴിഞ്ഞ മാർച്ചിലും ജൂണിലും മരം മുറിച്ചു കടത്താൻ ശ്രമിച്ചിരുന്നു. നേരത്തെ ഒരു തവണ  മരം മുറിച്ചു കടത്തുകയും ചെയ്‌തു. പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടൊത്താനായില്ല. ഇതിന്‌ ശേഷം പൊലീസ്‌ ഇവിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു റേഡിയോ സ്റ്റേഷൻ ക്യാമ്പസിൽനിന്നു നേരത്തെ ചന്ദന മരം മുറിച്ചു കടത്തിയിരുന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top