23 September Wednesday

കെടുതി നേരിടാൻ സജ്ജം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
അമ്പലപ്പുഴ
കാലവർഷം കടുത്തതോടെ നിയോജക മണ്ഡലത്തിൽ ക്യാമ്പ് തുറക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. തോട്ടപ്പള്ളി  പൊഴിയുടെ വീതി വർധിപ്പിച്ചിട്ടുണ്ട്. ബാക്കികൂടി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. 
 വെള്ളം കിഴക്കുനിന്ന് കുട്ടനാട്ടിലെത്തി ജലനിരപ്പ് ഉയരുന്നുണ്ട്‌. എന്നാൽ മുൻവർഷങ്ങളെക്കാൾ കൂടുതൽ വെള്ളം തോട്ടപ്പള്ളി വഴി കടലിലേക്ക് ഒഴുകുന്നതിനാൽ  വലിയ നാശം ഉണ്ടാകുന്നില്ല. സ്‌പിൽവേയിൽ അടിയുന്ന തടിക്കഷണങ്ങളും അഴുക്കുകളും സ്‌പിൽവേ ഷട്ടറിൽ നിന്ന്‌ മാറ്റും. മണ്ഡലത്തിൽ നാല് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായി ആറ്‌ ക്യാമ്പുകൾ ആരംഭിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രത്യേകം താമസിപ്പിക്കുന്നതിന്‌ സംവിധാനവും ഉറപ്പാക്കും. ഓരോ പഞ്ചായത്തിലെയും ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റികൾ വെള്ളപ്പൊക്ക ദുരിതം നേരിടുന്നതിന്‌ നടപടി സ്വീകരിക്കുമെന്നും മന്ത്രി  അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top