25 September Friday

സേവ് ഇന്ത്യ പ്രക്ഷോഭത്തിന് എഫ്എസ്ഇടിഒ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
പാലക്കാട്‌
ആഗസ്‌ത്‌ ഒമ്പതിന്‌ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ സേവ് ഇന്ത്യാ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ പ്രകടനം നടത്തി. 
പൊതുമേഖല വിറ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, ക്ഷാമബത്ത മരവിപ്പിച്ച തീരുമാനം പിൻവലിക്കുക, തൊഴിലാളി വിരുദ്ധ നിയമ ഭേദഗതി അവസാനിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷനയങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുക എന്നിവ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചത്. 
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നടന്ന പ്രക്ഷോഭം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സാജൻ ഉദ്ഘാടനം ചെയ്തു. കെ മഹേഷ് അധ്യക്ഷനായി. ഉണ്ണികൃഷ്ണൻ സ്വാഗതവും പി എം ബിജു നന്ദിയും പറഞ്ഞു.
കെജിഒഎ പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. എം എ നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആർ രാജേന്ദ്രൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്‌ നവനീതകൃഷ്ണൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top