22 September Tuesday
ഉറവിടമറിയാതെ 6

146 പേര്‍ക്കുകൂടി, 121 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

കാസർകോട്‌ 

ജില്ലയിൽ 146 പേർക്കുകൂടി കോവിഡ്  സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുൾപ്പെടെ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 17 പേർ വിദേശത്ത് നിന്നും എട്ട് പേർ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. 
നിരീക്ഷണത്തിൽ 4701 പേർ
വീടുകളിൽ  3375 പേരും സ്ഥാപനങ്ങളിൽ 1326 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 518 സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.  ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും  15 പേരെ ഡിസ്ചാർജ് ചെയ്തു. 
കാസർകോട്‌ 28
രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്ഥാപനം തിരിച്ചുള്ള കണക്ക്: കാസർകോട്-(28), തൃക്കരിപ്പൂർ(-16), ചെമ്മനാട്(-14),മംഗൽപാടി-(11),പള്ളിക്കര- (9),നീലേശ്വരം-(8),ഉദുമ-(8), മഞ്ചേശ്വരം- (6), അജാനൂർ-(7),ചെങ്കള-( 4), കോടോംബേളൂർ-(4),വെസ്റ്റ് എളേരി-(3),കിനാനൂർ കരിന്തളം- (3)കാഞ്ഞങ്ങാട്-, ബളാൽ-,കള്ളാർ,മൊഗ്രാൽപുത്തൂർ,പിലിക്കോട്-, വലിയപറമ്പ,പടന്ന(രണ്ട്‌ വീതം), കുറ്റിക്കോൽ-,മധുർ,-കാറഡുക്ക,ചെറുവത്തൂർ-, കുംബഡാജെ,മീഞ്ചആദൂർ,പൈവളിഗെ,കയ്യൂർ ചീമേനി, പുല്ലൂർ പെരിയ- എന്നിവിടങ്ങളിൽ ഒന്ന്‌ വീതവും.
നൂറിന് മുകളിൽ  പത്താം തവണ 
കാസർകോട്‌ 
രോഗബാധിതരുടെ എണ്ണം 100 ന്്‌ മുകളിൽ കടക്കുന്നത് പത്താം തവണ. ഒറ്റ ദിവസം 100 നു മുകളിൽ ആദ്യമായി പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ജൂലൈ 22നാണ് 101. 24ന് 106, 25 ന് 105, 26 ന് 107, ആഗസ്‌ത്‌  ഒന്നിന് 153, രണ്ടിന് 113, അഞ്ചിന് 128,ആറിന് 152, ഏഴിന് 168 എന്നിങ്ങനെയാണ്   പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട  ദിവസങ്ങൾ.
കാസർകോട്‌ കെഎസ്‌ആർടിസി 
ബസ്‌ സ്‌റ്റേഷൻ അടച്ചിടും
കാസർകോട്‌
കെഎസ്‌ആർടിസി കാസർകോട്‌ ബസ്‌സ്‌റ്റേഷൻ ഉൾപ്പെടുന്ന നഗരസഭാ വാർഡ് കണ്ടയ്‌ൻമെന്റ്‌ സോൺ ആയതിനാൽ സോണിൽനിന്ന് ഒഴിവാകുന്നതുവരെ ബസ്‌ സ്‌റ്റേഷൻ അടച്ചിടും.  കെഎസ്‌ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് നിർദേശപ്രകാരമാണ്‌ ബസ്‌സ്‌റ്റേഷൻ അടച്ചിടുന്നത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top