22 November Friday

ഭിന്നശേഷിക്കാരെ സർവീസില്‍ സ്ഥിരപ്പെടുത്തണം: ആനാവൂര്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

ഡിഎഡബ്ല്യൂഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച താൽക്കാലിക ജീവനക്കാരുടെ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
സംസ്ഥാനത്തെ താൽക്കാലിക ജീവനക്കാരായ ഭിന്നശേഷിക്കാരെ സ‍ർവീസൽ സ്ഥിരപ്പെടുത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ അഭിപ്രായപ്പെട്ടു. 
ഡിഎഡബ്ല്യൂഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താൽക്കാലിക ജീവനക്കാരുടെ ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
ഡിഎഡബ്ല്യൂഎഫ് പ്രസിഡന്റ്‌ അഡ്വ. പരശുവയ്ക്കൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡിഎഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ് മലയം ​ഗോപൻ അധ്യക്ഷനായി. സാബു മോഹൻ സ്വാ​ഗതം പറഞ്ഞു.  കെ തങ്കമണി കൈമനം ചന്ദ്രൻ, സുരേന്ദ്രബാബു, എൻ ആർ ഷാജി, സതീഷ്ബബാബു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top