21 September Saturday
വീട്ടുവളപ്പിലെ ചന്ദനമരം കടത്തിയ സംഭവം

കോൺഗ്രസ്‌ നേതാവിന്റെ വീട്ടിലെത്തി തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കിളിമാനൂർ
മടവൂരിലെ കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരങ്ങൾ മുറിച്ച് കടത്തിയ  സംഭവത്തിൽ വനംവകുപ്പ്‌ സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മുൻ ഡിഎഫ്ഒ കൂടിയായ മടവൂർ  പനപ്പാംകുന്ന് ആനന്ദഭവനിൽ എം ജി മോഹൻദാസിന്റെ വീട്ടുവളപ്പിൽ നിന്ന്‌ ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങളാണ് മുറിച്ച് കടത്തിയത്. ഇയാൾ സംശയത്തിന്റെ നിഴലിലാണ്‌. 
 
മരങ്ങൾ മുറിച്ച് കടത്തിയതായി പരാതി ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ്‌ വിജിലൻസ് സംഘം ഇയാളുടെ വീട്ടിൽ  റെയിഡ് നടത്തിയിരുന്നു. പിന്നാലെ മോഹൻദാസ് ചന്ദനമരങ്ങൾ കടത്തപ്പെട്ടു എന്ന പരാതിയുമായി പള്ളിക്കൽ പോലീസിന് മുന്നിലെത്തി. കഴി‍ഞ്ഞദിവസം   കടത്തപ്പെട്ട മരങ്ങളുടെ ചുവട് ഭാ​ഗം കണ്ടെത്തുകയും വേരുകൾ പിഴുത് പരിശോധന നടത്തകയും മരത്തിന്റെ പ്രായം നിർണയിക്കുകയും ചെയ്തു. പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ എ ​ഗ്രേഡ് മരങ്ങളാണ് നഷ്ടമായതെന്നാണ് ലഭിക്കുന്ന വിവരം. 
ഇവിടെ നിന്ന് കടത്തപ്പെട്ട ചന്ദനമരങ്ങൾ ആരുടെ നേതൃത്വത്തിലാണ് കടത്തിയതെന്ന്‌ വിശദമായി പൊലീസ് അന്വേഷിക്കും.
പ്രധാന വാർത്തകൾ
 Top