16 September Monday

ഡിഫ്‌ത്തീരിയ ബാധിച്ച്‌ വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

മുഹമ്മദ് യാസിൻ

കൊട്ടിയം
എട്ടാംക്ലാസ്‌ വിദ്യാര്‍ഥി ഡിഫ്‌ത്തീരിയ ബാധിച്ച്‌ മരിച്ചു. തട്ടാമല ഇരവിപുരം ജിവിഎച്ച്എസ് വിദ്യാർഥി മയ്യനാട് പീടികമുക്കിൽ കാഞ്ഞാംകുഴി വീട്ടിൽ പരേതനായ നിയാസിന്റെ മകൻ മുഹമ്മദ് യാസിൻ (13)ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ എട്ടിനാണ്‌ പനിയെത്തുടർന്ന്‌ യാസിൻ സ്വകാര്യ ആശുപത്രയിൽ ചികിത്സതേടിയത്. പനി കുറയാത്തതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ പനിയും തൊണ്ട വീക്കവും ചുമയും വർധിച്ചു. തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെ മരിച്ചു. മുംതാസാണ്‌ അമ്മ.ഇരവിപുരം ജിവിഎച്ച്എസിൽ 10–-ാം  ക്ലാസ് വിദ്യാർഥിയായ മുനീറ സഹോദരിയാണ്.
പ്രധാന വാർത്തകൾ
 Top