05 August Wednesday

ജില്ലയിൽ 434 കേന്ദ്രത്തിൽ അങ്കണവാടി ജീവനക്കാരുടെ അവകാശ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

തൃശൂർ 

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ അവകാശദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കു‌ മുന്നിൽ ധർണ നടത്തി. ജില്ലയിൽ 434 കേന്ദ്രങ്ങളിൽ ധർണ നടന്നു. അങ്കണവാടി വർക്കർമാർക്ക് കേന്ദ്ര സർക്കാർ 30,000 രൂപയും  ഹെൽപ്പർമാർക്ക് 21,000 രൂപയും ശമ്പളം നൽകി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക, ഐസിഡിഎസ് സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കുക, മിനിമം വേതനം നടപ്പാക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അങ്കണവാടി ജീവനക്കാരേയും അംഗങ്ങളാക്കുക, കേന്ദ്ര പെൻഷൻ അനുവദിക്കുക, കോവിഡിന്റെ ഭാഗമായി സുരക്ഷാ ഉപകരണങ്ങൾ അനുവദിക്കുക, കോവിഡ്‌ പ്രവർത്തനങ്ങൾക്കായി പ്രത്യേക അലവൻസ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ അവകാശ ദിനം ആചരിച്ചത്‌. 

ഒളരി പോസ്‌റ്റോഫീസിന്‌ മുന്നിൽ നടന്ന ധർണ സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി  കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. മുല്ലശേരി പോസ്‌റ്റോഫീസിന്‌ മുന്നിൽ അസോ. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരിയും ചൊവ്വന്നൂർ പോസ്‌റ്റോഫീസിനു‌ മുന്നിൽ ജില്ലാ സെക്രട്ടറി എം എസ്‌ പ്രേമലതയും പുഴയ്‌ക്കൽ പോസ്‌റ്റോഫീസിനു‌ മുന്നിൽ ജില്ലാ പ്രസിഡന്റ്‌ സുലജ പത്മനാഭനും ഉദ്‌ഘാടനം ചെയ്‌തു. വടൂക്കര പോസ്‌റ്റോഫീസിന്‌ മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ വി ഹരിദാസും അയ്യന്തോൾ പോസ്‌റ്റോഫീസിന്‌ മുന്നിൽ ഏരിയ സെക്രട്ടറി ടി സുധാകരനും നെടുപുഴ പോസ്‌റ്റോഫീസിന്‌ മുന്നിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം കെ ബാലകൃഷ്‌ണനും അരണാട്ടുകര പോസ്‌റ്റോഫീസിന്‌ മുന്നിൽ ഏരിയ പ്രസിഡന്റ്‌ എം ആർ രാജനും നെടുപുഴ ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ എ ഡി ജയനും ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top