10 August Monday

ആർസിഎൽയു കുടുംബസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

റെയിൽവേ കൺസ്‌ട്രക്ഷൻ ലേബേഴ്‌സ്‌ യൂണിയൻ (സിഐടിയു) കുടുംബസഹായ ഫണ്ട് വിതരണം മേരി ലീനയ്‌ക്ക്‌ നൽകി എ എം ആരിഫ്‌ എംപി ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
റെയിൽവേ കൺസ്ട്രക്‌ഷൻ ലേബേഴ്സ്‌ യൂണിയൻ (സിഐടിയു) അംഗങ്ങളായിരിക്കെ മരിച്ച തമ്പി, രഞ്ജിത്, ബനഡിക്‌ട്‌ എന്നിവരുടെ കുടുംബങ്ങളെ സഹായിക്കാൻ യൂണിയൻ സമാഹരിച്ച തുക വിതരണം ചെയ്‌തു. തമ്പിയുടെ ഭാര്യ മേരീ ലീനയ്‌ക്ക്‌ തുക നൽകി എ എം ആരിഫ് എം പി  ഉദ്ഘാടനം ചെയ്‌തു. ബനഡിക്‌ടിന്റെ ഭാര്യ സുലീനമ്മ, രഞ്ജിത്തിന്റെ ഭാര്യ മഞ്ജു എന്നിവരും തുക ഏറ്റുവാങ്ങി.  യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ടി കെ അച്ച്യുതൻ അധ്യക്ഷനായി. സെക്രട്ടറി കെ ജെ ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ മഹേന്ദ്രൻ, ജില്ലാ സെക്രട്ടറി വി എസ് ബന്നി, ജോളി  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top