21 August Wednesday

വീടിന്റെ താക്കോല്‍ദാനവും അനുസ്മരണ സമ്മേളനവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

വടുകുന്നപ്പുഴ വെള്ളാരംകാലായിൽ രജനിക്കും കുടുംബത്തിനും സിപിഐ എം പെരുവ ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിക്കുന്നു

 

 
പെരുവ
വടുകുന്നപ്പുഴ വെള്ളാരംകാലായിൽ രജനിക്കും കുടുംബത്തിനും സിപിഐ എം പെരുവ ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു. സിപിഐ എം നേതാക്കളായിരുന്ന ടി ജെ പീറ്റർ‌, കെ എ വാസുമാഷ്, പി സുനിൽരാജ് അനുസ്മരണ സമ്മേളനവും നവീകരിച്ച മുളക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച‌് നടന്നു. 
   ഏരിയ കമ്മിറ്റി അം​ഗം കെ യു വർ​​ഗീസ് അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് ആദരിച്ചു. പി എം തങ്കപ്പൻ, ഏരിയ സെക്രട്ടറി കെ ജി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് പത്മ ചന്ദ്രൻ, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ‌് സുജാതാ സുമോൻ, ഏരിയ കമ്മിറ്റി അം​ഗം ടി എസ് ശരത്, എം എസ് പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് പെരുവ ലോക്കൽ സെക്രട്ടറി എൻ സി ജോയി സ്വാ​ഗതവും കെ ടി സന്തോഷ് സ്വാ​ഗതവും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top