മാങ്കുളം
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു അടിമാലി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്തു. ബിനോയി സെബാസ്റ്റ്യൻ, അനുഷ കെ മോഹൻ, എ എസ് ഷാനവാസ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി കെ ജി ജയദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനീത് സജീവൻ, എ പി സുനിൽ, ബാബു കുര്യൻ, പി ഡി ജോയി, ടി സി രാജശേഖരൻ, ഇ കെ ചന്ദ്രൻ, പി ജി അജിത, പി ഐ ഐപ്പ് എന്നിവർ സംസാരിച്ചു. സമ്മേളനം 23 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ ജി ജയദേവൻ(പ്രസിഡന്റ്), ബിനോയി സെബാസ്റ്റ്യൻ(സെക്രട്ടറി), വി കെ ശൈലജ(ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..