19 June Saturday

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നത്തിയ പ്രതിഷേധ സമരം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ഉദയന്‍ ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം

അനിയന്ത്രിതമായി പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂട്ടുന്നതിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ ഏരിയ കേന്ദ്രങ്ങളിലെയും വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും മറ്റ് ഓഫീസ് സമുച്ചയങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലയിലൊട്ടാകെ ഇരുനൂറ്റമ്പതോളം കേന്ദ്രങ്ങളിലാണ്  സമരം നടത്തിയത്.
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ  പ്രതിഷേധസമരം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ഉദയൻ  ഉദ്ഘാടനം ചെയ്തു. കെഎസ്‍ടിഎ സംസ്ഥാന കമ്മിറ്റിയംഗം ജെ പ്രസാദ്, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം അർജുനൻ പിള്ള, രതീഷ് കുമാർ കെഎംസിഎസ്‍യു, കെ ഡി സലിംകുമാർ, സിയാദ് ഇ എസ്‌, ലക്ഷ്മി മോഹൻ എന്നിവർ സംസാരിച്ചു.
കോട്ടയം റെയിൽവേ സ്റ്റേഷനു മുന്നിൽ  പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ ടി തെക്കേടം ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ട്രഷറർ ഷാജിമോൻ ജോർജ്, വി സി അജിത്കുമാർ, ഷീന ബി നായർ, ടി എസ് ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. 
 പൊൻകുന്നത്ത് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, അനൂപ് എസ്‌, കെ ആർ  രാജിമോൾ എന്നിവർ സംസാരിച്ചു. 
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു മുന്നിൽ  ബാബുരാജ് വാര്യർ, കെ പി ശ്രീനി എന്നിവർ സംസാരിച്ചു.
ഏറ്റുമാനൂരിൽ  കെ ആർ ജീമോൻ, എം എഥേൽ, ബിലാൽ കെ റാം, ഷാവോ സിയാങ് എന്നിവർ സംസാരിച്ചു.
പാലായിൽ നടന്ന പ്രകടനം എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. വി വി വിമൽകുമാർ, ജി സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. 
വൈക്കത്ത് കെഎസ്‍ടിഎ ജില്ലാ സെക്രട്ടറി സാബു ഐസക്, കെപിസിടിഎ ജില്ലാ സെക്രട്ടറി ടോമിച്ചൻ ജോസഫ്, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, വി കെ വിപിനൻ, സി ബി ഗീത, കെ ജി അഭിലാഷ് എന്നിവർ സംസാരിച്ചു. 
ചങ്ങനാശേരിയിൽ എൻജിഒ യൂണിയൻ സംസ്ഥാനകമ റ്റിയംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. കെഎസ്‍ടിഎ സംസ്ഥാന  കമ്മിറ്റിയംഗം അനീഷ് ലാൽ, കെഎംസിഎസ്‍യു ജില്ലാ സെക്രട്ടറി വിജുമോൻ, അനിൽകുമാർ, സാനു എന്നിവർ  സംസാരിച്ചു. 
പാമ്പാടി ഏരിയയിൽ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം വി സാബു ഉദ്ഘാടനം ചെയ്തു. സജിമോൻ തോമസ്, ആർ അശോകൻ, ബിനു വർഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top