19 June Saturday
ലക്ഷദ്വീപ്‌ നിവാസികളുടെ അവകാശം സംരക്ഷിക്കണം

സംയുക്ത ട്രേഡ്‌ യൂണി. ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
കോട്ടയം
ലക്ഷദ്വീപ്‌ നിവാസികളുടെ അവകാശം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തും. ലക്ഷദ്വീപിൽ മനുഷ്യാവകാശം ഹനിക്കുന്ന പ്രവർത്തനങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്‌. ഇന്ധനവില സർവകാല റെക്കോഡും കടന്നുപോകുമ്പോഴും ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല. ഇത്തരം ജനദ്രോഹ നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയരണമെന്ന ആഹ്വാനവുമായാണ്‌ തൊഴിലാളി സംഘടനകൾ ഒന്നടങ്കം വെള്ളിയാഴ്‌ച ധർണ നടത്തുന്നത്‌. 
എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുമ്പിലും അഞ്ചുപേർ വീതം കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാണ്‌ പ്രതിഷേധം. ബിഎംഎസ്‌ ഒഴികെയുള്ള സംഘടനകൾ പങ്കെടുക്കും.
ചങ്ങനാശേരിയിൽ നടക്കുന്ന ധർണ സിഐടിയു ദേശീയ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും. കോട്ടയം ബിഎസ്‌എൻഎൽ ഓഫീസിനു മുമ്പിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുമ്പിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, പുളിമൂട്‌ ജങ്‌ഷനിലെ ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌, റബർ ബോർഡ്‌ ഓഫീസിനു മുന്നിൽ കെടിയുസി എം നേതാവ്‌ ജോസ്‌ പുത്തൻകാല എന്നിവർ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top