19 June Saturday
ഇന്ധനവില വർധന

സർക്കാർ ജീവനക്കാരും 
അധ്യാപകരും പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന്‌ മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.  പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി വി സുരേഷ് കുമാർ,  മിനി സിവിൽ സ്റ്റേഷനിൽ എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഡി സുഗതൻ,  ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ ഫിറോസ്, പത്തനംതിട്ട ജില്ലാ ട്രഷറിയിൽ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പി കെ പ്രസന്നൻ, പത്തനംതിട്ട കലക്ടറേറ്റിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ലക്ഷ്മി ദേവി,  അടൂരിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി അനീഷ് കുമാർ, തിരുവല്ല ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ  യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം കെ സാമുവേൽ, തിരുമൂലപുരത്ത് കെ എസ് ടി എ ജില്ലാ സെക്രട്ടറി രാജേഷ് എസ് വള്ളിക്കോട്,  തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ അനിൽ കുമാർ, തിരുവല്ല മുൻസിപ്പാലിറ്റിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി യേറ്റ് അംഗം ആർ പ്രവീൺ,  റാന്നിയിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ബിനു, എൽ അഞ്ജു,  ഓ ടി ദിപിൻ ദാസ്, ജെ പി ബിനോയ്, എം എസ് വിനോദ്, കോന്നിയിൽ ജില്ലാ ട്രഷറർ ജി ബിനുകുമാർ,  മല്ലപ്പള്ളിയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്,  പുറമറ്റത്ത് യൂണിയൻ ജില്ലാ സെക്രട്ടറി യേറ്റ് അംഗം കെ പി രാജേന്ദ്രൻ, വെണ്ണിക്കുളത്ത് കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ പ്രകാശ് എന്നിവർ ഉദ്ഘാടനം ചെയ്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top