19 June Saturday
ഓട്ടോ ആൻഡ്‌‌ ലൈറ്റ് മോട്ടോർ വാഹന തൊഴിലാളി പ്രതിഷേധം

ഇന്ധന വിലവർധനയിൽ പ്രതിഷേധം ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ 
തൃശൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ 
പെട്രോൾ-, ഡീസൽ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള സ്‌റ്റേറ്റ്‌ ഓട്ടോ–- ടാക്സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം ഇരമ്പി. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും പെട്രോൾ പമ്പുകൾക്ക്‌ മുന്നിലും കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കാളിയായി. ജില്ലയിൽ 120 കേന്ദ്രങ്ങളിൽ സമരം നടന്നു.
നിരന്തരമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച്‌ ചെറുകിട മോട്ടോർ വാഹന തൊഴിലാളികളെ ഒന്നടങ്കം ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കുക, തൊഴിലാളികൾക്ക് സബ്സിഡി ഇനത്തിൽ ഇന്ധനം നൽകുക, 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 
തൃശൂർ റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ നടന്ന പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ഏരിയ സെക്രട്ടറി പി കെ അശോകൻ അധ്യക്ഷനായി. ഏജീസ്‌ ഓഫീസിന്‌ മുന്നിൽ സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജനും ആദായ നികുതി ഓഫീസിനു മുന്നിൽ ഫെഡറേഷൻ ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ വി ഹരിദാസും ഉദ്‌ഘാടനം ചെയ്‌തു. പുഴയ്‌ക്കലിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി കെ പുഷ്‌പാകരനും ഒല്ലൂരിൽ ടി എസ്‌ ബൈജുവും മണ്ണുത്തിയിൽ പി വി ഗിരീഷും ചാവക്കാട്‌ വി പി അബുവും നാട്ടികയിൽ ഐ കെ വിഷ്‌ണുദാസും വാടാനപ്പിള്ളിയിൽ ബി ബി സദാനന്ദനും ഇരിങ്ങാലക്കുടയിൽ പി എസ്‌ അജയ്‌കുമാറും ചേർപ്പിൽ അഡ്വ. കെ ജി സന്തോഷ്‌കുമാറും ഉദ്‌ഘാടനം ചെയ്‌തു. 
വടക്കാഞ്ചേരിയിൽ കെ എം മൊയ്‌തുവും കുന്നംകുളത്ത്‌ കെ എഫ്‌ ഡേവിസും മറ്റത്ത്‌ പി ജി ജയപ്രകാശും പോർക്കുള്ളത്ത്‌ രാജി മണികണ്ഠനും എരുമപ്പെട്ടിയിൽ കെ എം അഷറഫും വെള്ളാംങ്കല്ലൂരിൽ ഷാജി ആറ്റാശേരിയും കൊടുങ്ങല്ലൂരിൽ ടി എസ്‌ സിനിലും ചിറക്കലിൽ പി കെ ശശീന്ദ്രനും ഒളരിയിൽ ടി സുധാകരനും അശ്വിനി ജങ്‌ഷനിൽ എ ആർ കുമാരനും ഇരിങ്ങാലക്കുട ബസ്‌സ്റ്റാൻഡ്‌‌ പരിസരത്ത്‌  വി എ മനോജ്‌കുമാറും തൃശൂർ സിഎംഎസ്‌ സ്‌കൂളിന്‌ സമീപത്തെ പമ്പിന്‌ മുന്നിൽ എ എം ജനാർദനനും കൊരട്ടിയിൽ കെ ടി തോമസും പുതുക്കാട്‌ സെന്ററിൽ എം എ ഫ്രാൻസിസും സമരം ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top