14 June Monday

കുട്ടിക്കൊരു വീട് നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

കെഎസ്ടിഎ നിർമിച്ചുനൽകുന്ന ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ നിർമാണ പ്രവൃത്തി 
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

കുന്നമംഗലം 
 കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി  കുട്ടികൾക്ക് വീട് നിർമിച്ചുനൽകുന്ന "കുട്ടിക്കൊരു വീട്' പദ്ധതിയുടെ ജില്ലാതല നിർമാണ പ്രവൃത്തി  തുടങ്ങി. മുണ്ടക്കൽ സ്വദേശി റെമീഷാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 
     വീട്‌  നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം മുണ്ടക്കലിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ നിർവഹിച്ചു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ പദ്ധതി വിശദീകരിച്ചു. ടി ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം കുന്നമംഗലം ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാർ, കെ കൃഷ്ണൻകുട്ടി, എം എം പ്രസാദ്, പി എസ് സ്മിജ, സുധ കമ്പളത്ത്, ടി പി മാധവൻ, എ പി റീന, സജീഷ് നാരായണൻ, സി സതീശൻ, കെ ഷാജിമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി മധു സ്വാഗതവും ട്രഷറർ എം ഷീജ നന്ദിയും പറഞ്ഞു .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top