27 June Thursday
പൊതുവിദ്യാഭ്യാസ യജ്ഞം

പുതുതായി 5 ലക്ഷം കുട്ടികൾ എത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019
തിരുവനന്തപുരം
വൈജ്ഞാനിക ധൈഷണിക മണ്ഡലത്തിൽ ലോകത്തിനു മാതൃകയായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കേരള എൻജിഒ യൂണിയൻ സമ്മേളനത്തിൽ ‘പൊതുവിദ്യാഭ്യാസം –- കേരള മാതൃക’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മനസ്സറിയുന്ന വിദ്യാഭ്യാസ സംസ്കാരമാണ് സർക്കാർ നടപ്പാക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ  ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ കൊണ്ടുവന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ മാറ്റം വരുത്തി. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അഞ്ചുലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം തേടി. 
 
വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഏകീകരണം അക്കാദമിക് മികവ് മെച്ചപ്പെടുത്താനാണ്. ഏകീകരണം ക്യാമ്പസുകളെ കൂടുതൽ ക്രിയാത്മകമാക്കും. ഓഫീസ് സംവിധാനം കാര്യക്ഷമമാകും. അധ്യാപകരുടെ കൂടുതൽ സേവനം കുട്ടികൾക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി സ്വാഗതം പറഞ്ഞു. മൂന്നാം ദിവസം സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ബി വിജേഷ്, എ വി റീന (കാസർകോട‌്), കെ എം ബൈജു (കണ്ണൂർ), വി കെ ഷാജി (വയനാട്), ടി കെ ഗീത, പി സജു (കോഴിക്കോട്), കെ സി ഹസില, വി പി സിനി (മലപ്പുറം), മേരി സിൽവസ്റ്റർ (പാലക്കാട്), ടി സോളമൻ വില്യംസ്, കെ ആർ രേഖ (തൃശൂർ), പി എൻ ഷീല, കെ സി സുനിൽകുമാർ (എറണാകുളം), മഞ്ചുഷേൺകുമാർ, പി കെ ശ്യാമള (ഇടുക്കി), ഷീന ബി നായർ (കോട്ടയം), ഒ ബിന്ദു, കെ വി വിപിൻദാസ് (ആലപ്പുഴ), എൽ അഞ്ജു, എസ് ശ്യാംകുമാർ (പത്തനംതിട്ട), ബി സോളമൻ, ബി ശ്രീലത (കൊല്ലം), എസ് ശ്രീകുമാർ (തിരു. നോർത്ത്), കെ ആർ സുഭാഷ് (തിരു. സൗത്ത്) എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായിരുന്ന അജയൻ കെ മേനോൻ, ടി എം ഗോപാലകൃഷ്ണൻ, കെ സുന്ദരരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സുജാത കൂടത്തിങ്കൽ എന്നിവർക്ക് യാത്രയയപ്പും നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top