18 July Thursday
തൊടുപുഴ ബ്ലോക്ക‌് പഞ്ചായത്ത‌് ഉപതെരഞ്ഞെടുപ്പ‌്

ഷീന ഹരിദാസ‌് എൽഡിഎഫ‌് സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

 

 
 
 
 
 
 
 
 
 
 
 
തൊടുപുഴ
തൊടുപുഴ ബ്ലോക്ക‌് പഞ്ചായത്ത‌് മണക്കാട‌് ഡിവിഷനിലേക്ക‌് 27ന‌് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥിയായി ഷീന ഹരിദാസ‌് മത്സരിക്കും. ജോലി ലഭിച്ചതിനെ തുടർന്ന‌് എൽഡിഎഫ‌് അംഗമായിരുന്ന വിനീത അനിൽകുമാർ രാജിവച്ച ഒഴിവിലേക്കാണ‌് ഉപതെരഞ്ഞെടുപ്പ‌്. മണക്കാട‌് പഞ്ചായത്ത‌് ആറാം വാർഡംഗമായി മുമ്പ‌് വിജയിച്ചിട്ടുള്ള ഷീന ഹരിദാസ‌് തികഞ്ഞ ആത്മവിശ്വാസവും പ്രവർത്തനപരിചയവുമായാണ‌് മത്സരരംഗത്തുള്ളത‌്. മൊബൈൽ ഫോണാണ‌് ചിഹ‌്നം. നിലവിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മണക്കാട‌് മേഖലാ സെക്രട്ടറിയും കുടുംബശ്രീ എഡിഎസ‌് പ്രസിഡന്റുമാണ‌്. ഭർത്താവ‌് ഹരിദാസ‌് തൊടുപുഴയിൽ ഓട്ടോ തൊഴിലാളിയാണ‌്. 
യുഡിഎഫ‌് സ്ഥാനാർഥിയായി ശ്രീജ വേണുഗോപാലും ബിജെപി സ്ഥാനാർഥിയായി ദീപ രാജേഷും മത്സരരംഗത്തുണ്ട‌്. ഈ ഡിവിഷനിൽ ഉൾപ്പെടുന്ന അഞ്ച‌് പഞ്ചായത്ത‌് വാർഡുകളിൽ നാലിലും എൽഡിഎഫ‌് അംഗങ്ങളാണുള്ളത‌്. 
ഷീന ഹരിദാസിന്റെ തെരഞ്ഞെടുപ്പ‌് വിജയത്തിനായി ചേർന്ന ഡിവിഷൻ കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. എൻ ശശിധരൻ നായർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എൻ വിജയൻ, വി വി മത്തായി, ഏരിയ സെക്രട്ടറി മുഹമ്മദ‌് ഫൈസൽ, ഏരിയ കമ്മിറ്റിയംഗം ടി ആർ സോമൻ എന്നിവർ സംസാരിച്ചു. എം ജി സുരേന്ദ്രൻ സ്വാഗതവും വി ബി ദിലീപ‌്കുമാർ നന്ദിയും പറഞ്ഞു. 
രെഞ്ഞെടുപ്പ‌് വിജയത്തിനായി എൻ ശശിധരൻ നായർ പ്രസിഡന്റും ടി ആർ സോമൻ സെക്രട്ടറിയുമായി 101 അംഗ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചു. 
 
 
 
 
 
പ്രധാന വാർത്തകൾ
 Top