25 August Sunday

‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ 13 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019
കൊണ്ടോട്ടി
‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ 13ന് കൊണ്ടോട്ടിയിൽ തുടങ്ങും. സെമിനാർ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 13ന‌് രാവിലെ 9.30ന് വൈദ്യർ അക്കാദമിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് കലാഭവൻ സതീഷിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും. 14ന് രാവിലെ 10 മുതൽ ചലച്ചിത്ര പ്രദർശനം നടക്കും. രാവിലെ 10ന് നെയ്ത്തുകാരൻ, രണ്ടിന‌് കഥാപുരുഷൻ, അഞ്ചിന‌് വസന്തത്തിന്റെ കനൽവഴികൾ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക.
15ന് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടക്കും. രാവിലെ 9.30ന് ക്വിസ് മത്സരം ആരംഭിക്കും. 11ന് ഉപന്യാസ മത്സരവും നടക്കും. 16, 17 തീയതികളിലാണ് സെമിനാർ. മൊറയൂർ ജിഎം ഗാർഡനിൽ 16ന് രാവിലെ ഒമ്പതിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. 16ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top