16 February Saturday

പ്രിൻസിപ്പലിനും മലയാളത്തിന്റെ ആദ്യാക്ഷരം പകർന്ന‌്

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

സാക്ഷരതാ മിഷന്റെ ‘പച്ചമലയാളം’ സർട്ടിഫിക്കറ്റ്‌ കോഴ്‌സിന്റെ പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്‌ മുൻ മുൻസിപ്പൽ ചെയർമാൻ പി ജെ വർഗീസ്‌ വിതരണം ചെയ്യുന്നു

 കോട്ടയം

കോളേജ് പ്രിൻസിപ്പലായ ഡോ. രാജശ്രീ മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ച് "പച്ചമലയാളം' വിജയിച്ചു. സാക്ഷരതാ മിഷന്റെ "പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആദ്യ ബാച്ചിലാണ് പത്തനംതിട്ട ഇലന്തൂർ ഗവ. കോളേജ് പ്രിൻസിപ്പലായ ഡോ. രാജശ്രീ വിദ്യാർഥിനിയായി മലയാളം പഠിക്കാനെത്തിയത്.
തിരുവനന്തപുരം സ്വദേശിനിയായ രാജശ്രീ പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. മഹാരാജാസിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിട്ടും മലയാളം പഠിക്കേണ്ട സാഹചര്യമുണ്ടായില്ല. സാക്ഷരതാമിഷൻ ത്രിഭാഷാ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചപ്പോൾ പച്ചമലയാളം കോഴ്സിന് കോട്ടയത്ത് മോഡൽ സ്കൂളിലെ പഠന കേന്ദ്രത്തിൽ ചേരുകയായിരുന്നു. കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റതോടെ ഭരണഭാഷ മലയാളം ആയതിനാൽ പച്ച മലയാള പഠനം ഏറെ സഹായകരമായതായി ഡോ.രാജശ്രീ പറഞ്ഞു. 
അധ്യാപകരായ ഡോ. എം ആർ ഗോപാലകൃഷ്ണൻ പച്ച മലയാളത്തിനും എ കാർത്തിക ഗുഡ് ഇംഗ്ലീഷിനും നേതൃത്വം നൽകി. സർട്ടിഫിക്കറ്റ‌് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ വി രതീഷ് അധ്യക്ഷനായി. മുൻ കൗൺസിലർ എൻ എസ് ഹരിശ്ചന്ദ്രൻ, കോഴ്സ് കോ-ഓർഡിനേറ്റർ അനിൽ കൂരോപ്പട, അധ്യാപക പ്രതിനിധി കാർത്തിക, പ്രേരക് അന്നമ്മ കെ മാത്യു, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top