16 February Saturday
രാമക്കൽമേട്‌ ഓഫ് റോഡ് സർവീസ് പുനരാരംഭിച്ചു

ജില്ലയിലെ ടൂറിസം വികസനത്തിന‌് പ്രത്യേക പരിഗണന: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

രാമക്കൽമെട്ടിൽ ആരംഭിച്ച ഓഫ് റോ‍ഡ് ജീപ്പ് സവാരിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു

 

നെടുങ്കണ്ടം 
അയ്യായിരം കോടിയുടെ വികസന പാക്കേജിൽ ജില്ലയിലെ ടൂറിസം വികസനത്തിന‌് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി എം എം മണി  പറഞ്ഞു. ഏഴായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. രാമക്കൽമെട്ടിൽ ഞായറാഴ‌്ച മുതൽ ആരംഭിച്ച ഓഫ് റോ‍ഡ് ജീപ്പ് സവാരിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രാമക്കൽമേട്ടിൽ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 
യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, ഡിടിപിസി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ടി എം ജോൺ, ബ്ലോക്ക് പ‍ഞ്ചായത്തംഗം ജി ഗോപകൃഷ്ണൻ, പഞ്ചായത്തംഗം പി എസ് ഷംസുദിൻ, ജോജോ ജോസഫ്, കെ കുമാർ എന്നിവർ സംസാരിച്ചു.  
 
പ്രധാന വാർത്തകൾ
 Top