23 April Tuesday
വൈക്കത്തേക്ക്‌ സർവീസില്ല

കെഎസ്ആർടിസി സ‌്റ്റാൻഡിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

വൈക്കം ബസില്ലാത്തതിനെത്തുടർന്ന്‌ കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ യാത്രക്കാർ പ്രതിഷേധിക്കുന്നു

 
ആലപ്പുഴ
വൈക്കത്തേക്ക് ബസ‌് സർവീസ‌്  നടത്താത്തതിനെ ചൊല്ലി ആലപ്പുഴ കെഎസ്ആർടിസി സ‌്റ്റാൻഡിൽ യാത്രക്കാരുടെ പ്രതിഷേധം. ഞായറാഴ‌്ച വൈകിട്ട് നാലിനുശേഷം വൈക്കത്തേക്ക‌് ബസില്ലാതെവന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്. സ‌്റ്റേഷൻ മാസ‌്റ്ററുടെ ഒഫീസിനുമുന്നിൽ യാത്രക്കാർ ബഹളം കൂട്ടിയെങ്കിലും കണ്ടക‌്ടർമാരില്ലെന്നായിരുന്നു മറുപടി. ഇതിനകം ചേർത്തലയിലേക്ക് മൂന്ന് ഓർഡിനറി ബസുകൾ യാത്രക്കാർ കുറവായിട്ടും അയച്ചതോടെ പ്രതിഷേധം രൂക്ഷമായി. അരമണിക്കൂർ ഇടവിട്ടെങ്കിലും വൈക്കത്തേക്ക് ബസ് വേണമെന്നും യാത്രക്കാർ അവശ്യപ്പെട്ടു. സ്വകാര്യ ബസില്ലാത്തതിനാൽ കെഎസ്ആർടിസി മാത്രമാണ് ആശ്രയമെന്നും യാത്രക്കാർ ഉന്നയിച്ചു. ഏറെ പ്രതിഷേധത്തിനൊടുവിൽ ആലപ്പുഴ–--ചങ്ങനാശേരി സർവീസ് ബസ് ഒരെണ്ണം വൈക്കത്തേക്ക് വിടാൻ അധിക‌ൃതർ തയ്യാറായി.
വൈക്കം ഡിപ്പോയിൽ നിന്നുള്ള ബസുകളാണ് ആലപ്പുഴ തണ്ണീർമുക്കം -വൈക്കം സെക‌്ടറിൽ സർവീസ് അധികവും. ആലപ്പുഴ ഡിപ്പോയിൽനിന്ന‌് വൈക്കത്തേക്ക് വണ്ടികൾ കുറവാണ്. യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകിട്ടും ബസിലിത്താത‌് യാത്രാക്ലേശവും രൂക്ഷമാക്കിയിട്ടുണ്ട‌്.    ദേശസാൽക്കരിച്ച റൂട്ടായതിനാൽ സ്വകാര്യ ബസുകൾക്കും പെർമിറ്റില്ല.യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന്‌ സർവീസ്‌ നടത്തിയ ബസ്‌ മുഹമ്മയിൽ ബ്രേക്ക്‌ ഡൗണായത്‌ യാത്രക്കാരെ വലച്ചു.
 കെഎസ‌്ആർടിസി സർവീസ‌് ഇല്ലാതാക്കുന്നത‌് സ്വകാര്യബസുകാരെ സഹായിക്കുവാനാണെന്നും ആക്ഷേപമുണ്ട്.
പ്രധാന വാർത്തകൾ
 Top