21 April Sunday

പൊലീസ് ചമഞ്ഞ് പണംതട്ടൽ: ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
മാവേലിക്കര
പൊലീസ് ചമഞ്ഞ് ലോറി തടഞ്ഞ ശേഷം ആക്രമിച്ച് പണം തട്ടിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. 
തഴക്കര ആക്കനാട്ടുകര മുരളീ സദനത്തിൽ നവീൻ (37) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. ശനിയാഴ‌്ച പകൽ 1.30നാണ് സംഭവം. കെട്ടിടം പൊളിച്ച വസ‌്തുക്കളുമായെത്തിയ ലോറി കല്ലുമല ഭാഗത്ത് വച്ച് ഇവർ തടഞ്ഞു. 
നവീനിന്റെ ഒപ്പമുണ്ടായിരുന്നയാൾ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപെടുത്തി ലോറി പൊലീസ് സ‌്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടു. മാവേലിക്കര  സ‌്റ്റേഷന് മുന്നിലെത്തിയപ്പോൾ മാന്നാർ സ‌്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു. മിച്ചൽ ജങ്ഷനിലെത്തിയപ്പോൾ ലോറിയോടിച്ചിരുന്ന ശാസ‌്താംകോട്ട വേങ്ങ മുറിയിൽ നെടിയത്തു കിഴക്കതിൽ നൗഷാദിനെ (47) ആക്രമിച്ച ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന പേഴ്സും 500 രൂപയും ഡ്രൈവിങ് ലൈസൻസും പിടിച്ചുപറിച്ചുവെന്ന് പൊലീസ് പറയുന്നു. 
ലോറിക്ക് തൊട്ടുപിന്നാലെ ബൈക്കിലെത്തിയ നവീനൊപ്പം ഇയാൾ രക്ഷപ്പെട്ടു. കണ്ണാട്ടു മോടിക്ക് സമീപത്തുള്ള വിവാഹസ്ഥലത്തു നിന്നാണ് നവീനെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top