22 October Tuesday

പുനർനിർമാണ പദ്ധതികൾ വിജയിപ്പിക്കണം: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
കായംകുളം
കേരളത്തിന്റെ പുനർനിർമാണത്തിനായി എൽഡിഎഫ‌് സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ വിജയിപ്പിക്കണമെന്ന‌് കെജിഒഎ ജില്ലാ സമ്മേളനം അഭ്യർഥിച്ചു. 
നവകേരള നിർമാണത്തിന‌് തടസ്സം നിൽക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണം, ഗ്രാമീണ ഉപജീവന മേഖലയെ സ്വകാര്യ മേഖലയ‌്ക്ക‌് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. രാധാക‌ൃഷ‌്ണൻ നഗറിൽ (നഗരസഭാ ടൗൺ ഹാൾ) ജില്ലാ പ്രസിഡന്റ് ആർ രാജീവ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ‌്തു. 
ജില്ലാ വൈസ‌്പ്രസിഡന്റ് രമേഷ്‌ഗോപിനാഥ് പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പ്രശാന്ത് ബാബു വരവ് ചെലവ്കണക്ക‌് അവതരിപ്പിച്ചു. വിവിധ ഏരിയിൽ നിന്ന‌് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ‌് ഡോ. കെ എം ദിലീപ്, എഫ്ഇഎസ്ടിഒ  ജില്ലാ സെക്രട്ടറി എ എ ബഷീർ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സെക്രട്ടറി ബി ക‌ൃഷ‌്ണകുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ബിന്ദു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആർ രാജിവ് (പ്രസിഡന്റ‌്),  ഡോ. എം ചിന്നദുര, ഡോ. എസ് ശ്രീകല (വൈസ‌്പ്രസിഡന്റുമാർ) സി കെ ഷിബു (സെക്രട്ടറി) ആർ സോമരാജൻ, പി ബി ക‌ൃഷ‌്ണകുമാർ (ജോയിന്റ് സെക്രട്ടറിമാർ), ജെ പ്രശാന്ത് ബാബു (ട്രഷറർ)‌, ജില്ലാ വനിതാ കൺവീനർ എൽ  സുസ‌്മിത.
പ്രധാന വാർത്തകൾ
 Top