23 March Saturday

പരിഷത്ത‌് നവകേരള കലാജാഥയ‌്ക്ക‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കേരള ശാസ‌്ത്രസാഹിത്യ പരിഷത്ത‌് നവകേരള കലാജാഥ ജോൺപോൾ ഉദ‌്ഘാടനംചെയ്യുന്നു

ചേർത്തല
കേരള ശാസ‌്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ നവകേരള കലാജാഥയ‌്ക്ക‌് തുടക്കമായി. 
ശ്രീനാരായണഗുരു കണ്ണാടിപ്രതി‌ഷ‌്ഠ നിർവഹിച്ച കളവങ്കോടത്താണ‌് ജാഥ ആരംഭിച്ചത‌്. ചലച്ചിത്ര സംവിധായകൻ ജോൺപോൾ ഉദ്ഘാടനംചെയ‌്തു. 
വയലാർ പഞ്ചായത്ത‌് പ്രസിഡന്റ‌് എസ് വി ബാബു അധ്യക്ഷനായി. ഡോ. ടി പ്രദീപ്, സി വി പ്രവീൺലാൽ, ഡി പ്രകാശൻ, ജി മണിയപ്പൻ എന്നിവർ സംസാരിച്ചു. നവോത്ഥാന സന്ദേശവുമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന ജാഥ 20ന് വൈകിട്ട് പല്ലനയിൽ സമാപിക്കും. 
തിങ്കളാഴ‌്ച കടക്കരപ്പള്ളി, അരൂർ, തൈക്കാട്ടുശേരി മേഖലകളിലാണ് പര്യടനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top