23 January Wednesday

മുഖ്യമന്ത്രിക്കെതിരെ കൊലവിളി: 2 ബിജെപിക്കാർക്കെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
കാസർകോട്
വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ  അസഭ്യം പറയുകയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ  രണ്ട‌് ബിജെപിക്കാർക്കെതിരെ കാസർകോട‌് ടൗൺ പൊലീസ‌് കേസെടുത്തു. 
ആർഎസ്എസ്സിനോട് കളിച്ചാൽ ആറടി മണ്ണിൽ ഉറക്കുമെന്നുമടക്കമുള്ള ഭീഷണിയും തെറിവിളിയുമാണ് വീഡിയോയിലൂടെ ഉദയഗിരിയിലെ   രണ്ട‌്  ബിജെപിക്കാർ നടത്തിയത‌്.  കലാപമുണ്ടാക്കൻ ശ്രമിക്കുന്ന നിലയിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞുവെന്ന കുറ്റത്തിനാണ‌്  കേസ‌്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ വിവരങ്ങൾ ശേഖരിച്ച‌് തുടർ നടപടികളുണ്ടാകുമെന്ന‌് പൊലീസ‌് അറിയിച്ചു.  
ഇത്തരക്കാർക്കെതിരെ കർശനനടപടിയുണ്ടാകും. ഇത്തരം സംഭവങ്ങൾ പൊലീസ‌് നിരീക്ഷിച്ച‌് വരികയാണ‌്.  മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറഞ്ഞും  അപമാനിച്ചും സമാധാനാന്തരീക്ഷം  തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന‌്  പൊലീസ‌്  മുന്നറിയിപ്പ് നൽകി. 
സോഷ്യൽ മീഡിയയിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ  നിരീക്ഷണത്തിലാണ‌്.

 

പ്രധാന വാർത്തകൾ
 Top