23 January Wednesday

പിടിച്ചെടുത്ത 257 വാഹനങ്ങൾ ലേലത്തിന്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
കാസർകോട‌്      
ജില്ലയിൽ വിവിധ കാലങ്ങളിലായി കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുള്ളതും ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് അവകാശികൾ സമീപിക്കാത്തതുമായ 257 സ്വകാര്യ വാഹനങ്ങൾ ലേലം ചെയ്യുന്നു. 
ജില്ലയിലാദ്യമായാണ് ഇത്രയും കൂടുതൽ പിടിച്ചെടുത്ത വാഹനങ്ങൾ പരസ്യലേലത്തിനായി വെക്കുന്നത്. ഉടമകൾക്ക് അവസാന അവസരമെന്ന നിലയിൽ വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന് വിവിധ വകുപ്പ് അധികൃതരെ സമീപിക്കുന്നതിനായി 30 ദിവസം കൂടി നൽകുമെന്ന്  കലക്ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. 
മുപ്പത് ദിവസങ്ങൾക്കുള്ളിൽ രേഖകളുമായി ഹാജരാവാത്ത പക്ഷം വാഹനങ്ങൾ ലേലം ചെയ്യും. നിയമവിരുദ്ധ പ്രവർത്തനങ്ങളും മറ്റുമായി പൊലീസ്, റവന്യൂ, ആർടിഒ വകുപ്പുകൾ ജില്ലയിലെ വിവിധയിടങ്ങളിലായി പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തിൽ വിൽക്കുന്നത്. 
വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങൾ   https://kasargod.gov.in/ വെബ‌്സൈറ്റിൽ  ലഭ്യമാണ്. വിശദ വിവരങ്ങൾക്ക‌്  കാഞ്ഞങ്ങാട് സബ് കലക്ടർ അരുൺ കെ വിജയൻ (9447100298), ഡിവൈഎസ‌്പി  (നാർകോട്ടിക്‌സ്) നന്ദനൻപിള്ള (9497990144).   

 

പ്രധാന വാർത്തകൾ
 Top