05 December Thursday

അഞ്ചാമതും അജയ്യർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

കൊല്ലം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പുനലൂർ ഉപജില്ല ടീം

 കൊല്ലം

മൂന്നുദിവസമായി ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്കൂൾ കായികമേള കൊടിയിറങ്ങി. പുനലൂർ ഉപജില്ല 222 പോയിന്റുമായി തുടർച്ചയായ അഞ്ചാം കിരീടം ചൂടി. 133.5 പോയിന്റ്‌ നേടിയ കൊല്ലം ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്‌. 75 പോയിന്റുമായി ചാത്തന്നൂർ ഉപജില്ല മൂന്നാം സ്ഥാനം നേടി.
സ്കൂളുകളിൽ 101 പോയിന്റുമായി പുനലൂർ സെന്റ്‌ ഗൊരേറ്റി എച്ച്എസ്എസ് തുടർച്ചയായ രണ്ടാം കിരീടം നേടി. തങ്കശേരി ഇൻഫന്റ്‌ ജീസസ് 42 പോയിന്റുമായി രണ്ടാം സ്ഥാനവും പത്തനാപുരം എംടിഎച്ച്എസ് 35 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
ഉപജില്ലാതലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കൊല്ലം 42.5 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. പുനലൂർ ഉപജില്ല 38 പോയിന്റുമായി രണ്ടാം സ്ഥാനവും വെളിയം 19 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ പുനലൂർ- 75, കൊല്ലം -58, ചാത്തന്നൂർ- 43 പോയിന്റ്‌ നേടി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 
സീനിയർ വിഭാഗത്തിൽ പുനലൂർ 109 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. അഞ്ചൽ -31, ചാത്തന്നൂർ 43 പോയിന്റ്‌വീതം നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ പുനലൂർ ഉപജില്ല 91 പോയിന്റുമായി കിരീടം ചൂടി. 
ഈ വിഭാഗത്തിൽ കൊല്ലം 85.5 പോയിന്റ്‌  നേടി രണ്ടാമതെത്തിയപ്പോൾ 36 പോയിന്റ്‌ നേടി അഞ്ചൽ ഉപജില്ല മൂന്നാം സ്ഥാനം നേടി. 
പെൺകുട്ടികളുടെ വിഭാഗത്തിലും പുനലൂരാണ് ചാമ്പ്യന്മാർ. പുനലൂരിന്റെ പെൺപട 131 പോയിന്റ്‌ നേടി. രണ്ടാം സ്ഥാനം നേടിയ ചാത്തന്നൂർ 45 പോയിന്റ്‌ നേടിയപ്പോൾ 43  പോയിന്റ്‌ നേടിയ കൊല്ലം മൂന്നാം സ്ഥാനം നേടി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത വേണുഗോപാൽ ഉദ്‌ഘാടനംചെയ്‌തു. വിജയികൾക്കുള്ള ട്രോഫി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി ഷീലയും ശ്രീലത വേണുഗോപാലും ചേർന്ന്‌ സമ്മാനിച്ചു.
 
പ്രധാന വാർത്തകൾ
 Top