03 November Sunday

കേരള ബാങ്ക് ജീവനക്കാർ 
ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള ബാങ്ക് ആലപ്പുഴ റീജണൽ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ 
എ എം ആരിഫ് ഉദ്‌ഘാടനംചെയ്യുന്നു

 ആലപ്പുഴ

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള ബാങ്ക് ആലപ്പുഴ റീജണൽ ഓഫീസിന്‌ മുന്നിൽ കൂട്ടധർണ നടത്തി. എ എം ആരിഫ് ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ വി ആർ റെജികുമാർ അധ്യക്ഷനായി.
കേരള ബാങ്കിലെ മുഴുവൻ ഒഴിവുകളും പിഎസ്‌സി മുഖേന നികത്തുക, അടിയന്തരമായി താൽക്കാലിക നിയമനം നടത്തുക, കാലാവധി കഴിഞ്ഞ ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ ഉന്നയിച്ചത്.
ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മമോഹനൻ, വിവിധ സംഘടനാ ഭാരവാഹികളായ പി പി പവനൻ, സി ജയരാജ്‌, വി കെ രമേശൻ, പി എം പ്രമോദ്, സിലീഷ്, പി ഡി ജോഷി, ആർ ശ്രീകുമാർ, പി യു ശാന്തറാം, സിജു ആന്റണി, കെ സി ജയകുമാർ, വിനോദ്‌കുമാർ, ആശാമണി, ടി ജെ ഷീബ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top