03 December Friday

ഫാമിങ്‌ കോർപറേഷൻ മൺപാൽ മോഷണം: സമഗ്ര അന്വേഷണം വേണം- സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

പത്തനാപുരം
ഫാമിങ്‌ കോർപറേഷനിലെ ചിതൽവെട്ടി എസ്റ്റേറ്റിൽനിന്നു ലക്ഷങ്ങളുടെ മൺപാൽ കടത്തിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫാം വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ആവശ്യപ്പെട്ടു. തുടർച്ചയായി മൂന്നുദിവസം വാഹനത്തിലെത്തി മൺപാൽ ശേഖരിച്ച് ഭക്ഷണവും വിശ്രമവും കഴിഞ്ഞു മടങ്ങിയിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നത് വിശ്വസിക്കാനാകില്ല. മൺപാൽ ലേലം ചെയ്യാതിരുന്നതും മൂന്നുദിവസം മൺപാൽ സമാഹരിച്ച്‌ കടത്തിക്കൊണ്ടുപോയിട്ടും ആരും അന്വേഷിക്കാതിരുന്നതും അന്വേഷിക്കണം. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കർക്കശനിയന്ത്രണവും മോഷ്ടാക്കൾക്ക് പരവതാനിയും വിരിക്കുന്നവർ ഗേറ്റ് കാവൽക്കാരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള തന്ത്രം അനുവദിക്കുകയില്ലെന്ന്‌ ഫാമിങ്‌ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ്‌ കറവൂർ എൽ വർഗീസും സെക്രട്ടറി എസ് ഷാജിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top