19 October Saturday
അവിസ്‌മരണീയം

ഒരുഗ്രാമത്തിന്റെ കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

മെഗാഫുഡ്‌ പാർക്ക്‌

 പള്ളിപ്പുറം എന്ന കൊച്ചുഗ്രാമം വിവരസാങ്കേതിക വിദ്യയുൾപ്പെടെയുള്ള ആധുനിക വ്യവസായങ്ങളുടെ കേന്ദ്രമായിട്ടുണ്ട്‌. കേരള സ‌്റ്റേറ്റ‌് ഇൻഡസ‌്ട്രിയൽ ഡെവലപ്‌മെന്റ‌് കോർപറേഷൻ (കെഎസ‌്ഐഡിസി) വ്യവസായ വളർച്ചാ കേന്ദ്രം സ്ഥാപിച്ചതോടെയാണിത‌്. കയർ, ഐടി, സ‌്റ്റീൽ എന്നിവയ‌്ക്കു പുറമെ സമുദ്രോൽപ്പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കുന്ന സ്ഥാപനം വരെ ഇവിടെയുണ്ട‌്. സെന്ററിനുവേണ്ടി 279 ഏക്കർ ഏറ്റെടുത്തിരുന്നു. ഇതിൽ 66 ഏക്കർ ഇൻഫോപാർക്ക‌്, 68 ഏക്കർ മെഗാ ഫുഡ‌് പാർക്ക‌്, 25 ഏക്കർ ഐഎച്ച‌്ആർഡി എൻജിനിയറിങ‌് കോളേജ‌്, 15 ഏക്കർ നാഷണൽ പവർ ട്രെയിനിങ‌് സെന്റർ എന്നിവയക്ക‌് നൽകി. 19 ഏക്കറിൽ സ്ഥലം വിട്ടുനൽകിയവരെ പുരനധിവസിപ്പിച്ചു. 51 വ്യവസായ യൂണിറ്റിന്‌ സ്ഥലം നൽകി. 22 യൂണിറ്റ്‌  ആരംഭിച്ചു. ശേഷിക്കുന്നവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. 

മെഗാ ഫുഡ‌്പാർക്ക‌് ഒരുങ്ങുന്നു

സമുദ്രോൽപ്പന്ന സംഭരണം, സംസ‌്കരണം, കയറ്റുമതി  എന്നിവ ഒരു കുടക്കീഴിലാക്കുന്നതാണ‌് വ്യവസായ വളർച്ചാ കേന്ദ്രത്തിലെ മെഗാ ഫുഡ‌്പാർക്ക‌്. 130 കോടി മുതൽമുടക്കിൽ നിർമിക്കുന്ന സ്ഥാപനം ഡിസംബറിൽ കമീഷൻ ചെയ്യും. പാർക്കിന്റെ 95 ശതമാനം പ്രവൃത്തിയും പൂർത്തിയായി. റോഡ‌്, ചുറ്റുമതിൽ, കെട്ടിടം, വയറിങ‌്, പ്ലംബിങ‌് ജോലി പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഉൽപ്പന്നശേഖരണം, സംസ‌്കരണം, സംഭരണം, കയറ്റുമതി എന്നിവയെല്ലാം ഇനി പള്ളിപ്പുറത്തെ പാർക്കിൽ ചെയ്യാനാകും. 

കയറ്റുമതിക്ക‌് മുമ്പുള്ള പരിശോധനയും കടലാസ‌് ജോലിയും ഇവിടെ പ്രവർത്തിക്കുന്ന കസ‌്റ്റംസ‌് ആൻഡ‌് സെൻട്രൽ എക‌്സൈസിന്റെ താൽക്കാലിക ഓഫീസ‌ിൽ നടത്താനാകും.   

സമുദ്രോൽപ്പന്ന സംസ‌്കരണ കമ്പനികൾ മാത്രമല്ല, ഇവിടെ ഉണ്ടാകുക. പാക്കിങ്ങിനാവശ്യമായ ബാഗ്‌, കർട്ടൺ എന്നിവ നിർമിക്കുന്ന കമ്പനി, പച്ചക്കറി സംഭരണകേന്ദ്രം, മീൻതീറ്റ ഉൽപ്പാദന യൂണിറ്റ‌്, ധാന്യം പൊടിക്കുന്ന യൂണിറ്റ‌് എന്നിവയും ഇവിടെ പ്രവർത്തിക്കും. നിരവധി കോൾഡ‌് സ‌്റ്റോറേജ‌് യൂണിറ്റുംവരും. പരിശോധനയ‌്ക്കുശേഷം കസ‌്റ്റംസ‌്  മുദ്രവച്ച കണ്ടെയ‌്നർ നേരിട്ട‌് കൊച്ചി തുറമുഖംവഴി വിദേശരാജ്യങ്ങളിലേക്ക‌് അയക്കാം. ഇന്ത്യയിൽത്തന്നെ ഇതാദ്യമായാണ‌് കടൽ ഉൽപ്പന്നങ്ങൾ സംഭരിച്ച‌് സംസ‌്കരിച്ച‌്  വിദേശത്തേക്ക‌് അയക്കാനുള്ള എല്ലാ സംവിധാനവും ഒരു കേന്ദ്രത്തിൽത്തന്നെ ഒരുക്കുന്നത‌്. 25 യൂണിറ്റുകൾക്ക്‌ 43 ഏക്കർ അനുവദിച്ചു. ഇനി ഒന്നര ഏക്കറാണുള്ളത്‌.  

പ്രധാന വാർത്തകൾ
 Top