19 October Saturday

എൽഡിഎഫ്‌ സായാഹ്ന ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
ഇന്ന്‌
കണ്ണൂർ
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികമാന്ദ്യത്തിനും തൊഴിൽ പ്രതിസന്ധിക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ  വ്യാഴാഴ്‌ച ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും മാഹിയിലും സായാഹ്നധർണ നടത്തും. പയ്യന്നൂർ, പിലാത്തറ, തളിപ്പറമ്പ്‌, ഇരിട്ടി, പാനൂർ, തലശേരി, ചക്കരക്കൽ, കണ്ണൂർ, പുതിയതെരു, ശ്രീകണ്‌ഠപുരം, മട്ടന്നൂർ, മാഹി എന്നിവിടങ്ങളിലാണ്‌ ധർണ. എൽഡിഎഫ്‌ ഘടകകക്ഷികളുടെയും സഹകരിക്കുന്ന കക്ഷികളുടെയും പ്രവർത്തകർ പങ്കെടുക്കും.   
തൊഴിലുൽപാദക മേഖലകളിലെ പൊതുനിക്ഷേപം വർധിപ്പിക്കുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, മിനിമം കൂലി 18,000 രൂപയായി വർധിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്ക്‌ പുതിയ തൊഴിൽ കിട്ടുന്നതുവരെ സമാശ്വാസം നൽകുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ 200 ദിവസത്തെ കുറഞ്ഞ ജോലി ഉറപ്പുവരുത്തുക, തൊഴിലുറപ്പു തൊഴിലാളികളുടെ കൂലിക്കുടിശ്ശിക അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വാർധക്യകാല പെൻഷൻ 3000 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ്‌ സമരത്തിൽ ഉന്നയിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top