13 November Wednesday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വികസന സൊസൈറ്റി പ്രഥമയോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം  വികസന സൊസൈറ്റി പ്രഥമയോഗം വ്യാഴാഴ്‌ച പകൽ   മൂന്നരക്ക്  കലക്ടറുടെ ചേമ്പറിൽ ചേരും. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനും ബൈലോ അംഗീകരിക്കുന്നതിനും വേണ്ടിയാണ് യോഗം . ഔദ്യോഗിക –-അനൗദ്യോഗിക  മെമ്പർമാരടങ്ങുന്ന പതിനഞ്ചംഗങ്ങളാണ്‌  യോഗത്തിൽ പങ്കെടുക്കുക.  ജനറൽബോഡി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിൽ പിന്നീട് ചേരും. ആശുപത്രി ഉദ്യോഗസ്ഥരും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുമാണ് സൊസൈറ്റിയുടെ ബൈലോ രൂപപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി രജിസ്റ്റർ ചെയ്തതിനു ശേഷമേ സർക്കാർ ഫണ്ടുകൾ അക്കൗണ്ടിലാവുകയുള്ളൂ. ആശുപത്രിവികസനത്തിനായി മുന്നൂറു കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ അടുത്ത മാസം സമർപ്പിക്കും.

 

പ്രധാന വാർത്തകൾ
 Top