19 October Saturday

മഞ്ചേശ്വരം യുഡിഎഫും ബിജെപിയും വർഗീയ കാർഡിറക്കുന്നു: എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 മഞ്ചേശ്വരം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വർഗീയ കാർഡിറക്കാനാണ‌് ബിജെപിയും യുഡി‌എഫും ശ്രമിക്കുന്നതെന്ന‌് ‌എൽഡിഎഫ‌് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥിക്ക‌് വർധിച്ചു വരുന്ന ജനപിന്തുണ യുഡിഎഫ‌്, ബിജെപി മുന്നണികളെ വിളറിപിടിപ്പിച്ചിട്ടുണ്ട‌്. രാഷ‌്ട്രീയമായി നേരിടാൻ കഴിയാതെ വന്നതോടെയാണ‌് ജാതിയും മതവും പറഞ്ഞുള്ള ധ്രുവീകരണത്തി‌ന‌് ഇരുകൂട്ടരും ശ്രമിക്കുന്നത‌്. പാലായിൽ കിഫ‌്ബിയിൽ അഴിമതിയാണ‌ന്ന‌് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല മഞ്ചേശ്വരത്ത‌് വരുമ്പോൾ  മതവിശ്വാസത്തെപ്പറ്റിയാണ‌് പ്രസംഗിക്കുന്നത‌്.  കപടഹിന്ദുവെന്ന‌് വിശേഷിപ്പിച്ചതിലൂടെ ഹിന്ദുമത വിശ്വാസികളെ അടച്ചാക്ഷേപിക്കുകയാണ‌് അദ്ദേഹം.  ശങ്കർറൈയ‌്ക്കെതിരെ ചെന്നിത്തല നടത്തിയ വ്യക‌്തി അധിക്ഷേപങ്ങളും മോശം പരാമർശങ്ങളും പ്രതിപക്ഷ നേതാവിന‌് യോജിച്ചതല്ല. കെപിസിസി പ്രസിഡന്റ‌ും ബിജെപി ജില്ലാ പ്രസിഡന്റ‌ും  എൽഡിഎഫ‌് സ്ഥാനാർഥിയെ അധിക്ഷേപിച്ച‌് രംഗത്ത‌് വന്നു. മുസ്ലീം ലീഗിന‌ും ബിജെപിയ്ക്കും വോട്ട‌് ചോരുമെന്ന‌ ഭയമാണ‌് ഇരുമുന്നണികൾക്കും. 
സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും മതേതരത്വവും മുൻനിർത്തിയാണ‌് എൽഡിഎഫ‌്തെരഞ്ഞെടുപ്പിനെ നേരിടുന്നത‌്. ശബരിമല മഞ്ചേശ്വരത്ത‌് ചർച്ചാവിഷയമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും യുഡിഎഫും പരീക്ഷിച്ച ശബരിമല മഞ്ചേശ്വരത്തും പ്രയോഗിക്കുന്നതിലെ ലക്ഷ്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട‌്   ഇവിടെ വികസനമാണ‌് ചർച്ചയാകേണ്ടത‌്. തെരഞ്ഞെടുപ്പുചട്ടങ്ങളും ജനാധിപത്യമര്യാദയുമാണ‌് ബിജെപിയും യുഡിഎഫും ലംഘിക്കുന്നത‌്. മണ്ഡലത്തിൽനിന്നുള്ള  സ്ഥാനാർഥി എന്നനിലയിൽ ശങ്കർ റൈ നാടാകെ സ്വീകാര്യനാണ്‌. 
ബൂത്ത‌് തലം മുതൽ എൽഡിഎഫ‌് പ്രചരണം സജീവമാണ‌്‌.  കുതന്ത്രങ്ങളെ അതിജീവിച്ച‌് മഞ്ചേശ്വരത്ത‌് വിജയിക്കുമെന്ന‌്  നേതാക്കൾ പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ, എൽഡിഎഫ‌് മണ്ഡലം പ്രസിഡന്റ‌് ബി വി രാജൻ, കൺവീനർ വി പി പി മുസ‌്തഫ, കെ എസ‌് ഫക്രുദ്ദൻ ഹാജി, എസ‌് എം എ തങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top