19 October Saturday

ജൈവ വൈവിധ്യങ്ങളിൽ നിറഞ്ഞ് തൃശിലേരി ജിഎച്ച്‌എസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
തൃശിലേരി
പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർഥികൾക്ക് അറിവ് പകർന്ന്‌ തൃശിലേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ   ജൈവ വൈവിധ്യ പാർക്ക്. അഞ്ച്‌ സെന്റ് സ്ഥലത്താണ് പാർക്ക്.  ആടലോടകം, രാമച്ചം, തുമ്പ, തുളസി, കരിനൊച്ചി, നിലം പരണ്ട, മാതളം, നെല്ലി, പനികൂർക്ക, അരൂത  എന്നിവയെല്ലാം പാർക്കിൽ പരിപാലിക്കുന്നു. ആമ്പൽക്കുളം, ശലഭ പാർക്ക്, പക്ഷികൾക്ക് വെള്ളം കുടിക്കാനുള്ള സംവിധാനം,  ഇരിപ്പിടം തുടങ്ങിയവയും  സജ്ജീകരിച്ചിട്ടുണ്ട്‌. പാർക്കിന്റെ  പരിപാലനത്തിന്‌ സ്‌കൂളിന്‌ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. പരിസ്ഥിതി ക്ലബ്ബിന്റെ  നേത്വത്തിലാണ്‌ പരിചരണം.
വിദ്യാർഥികൾക്ക്‌ പരിസ്ഥിതി  അറിവുകൾ നൽകുന്നതിന്‌ പാർക്ക്‌ ഏറെ സഹായകകരമാണെന്ന്‌ പ്രധാനാധ്യാപകൻ പ്രദീപ് മാണിക്കോത്ത് പറഞ്ഞു.  അധ്യാപകരായ ടി എ പുഷ്പ, ഗ്രേസി, മേരി ജോസ് എന്നിവർ കുട്ടികൾക്ക്‌ നിർദേശങ്ങളും നേതൃത്വവും നൽകുന്നു. 
പ്രധാന വാർത്തകൾ
 Top