19 October Saturday
കണ്ണൂർ വിമാനത്താവളം

കൊട്ടിയൂർ തലപ്പുഴ 44 വഴിയുള്ള പാത പരിഗണനയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 

മാനന്തവാടി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  കണക്ടിവിറ്റി പാക്കേജിൽ ഉൾപ്പെടുത്തിയ മാനന്തവാടി–-മട്ടന്നൂർ നാലുവരിപ്പാതയുടെ അലൈൻമെന്റ് കണ്ണൂർ കലക്ടറേറ്റിൽ പ്രദർശിപ്പിച്ചു. പാതയുടെ ആദ്യാവസാനം വരെ 24 മീറ്ററിൽ കുറയാതെ വേണമെന്നതിനാൽ ബോയ്‌സ്ടൗൺ പാൽച്ചുരം പാത ഉപേക്ഷിച്ച് തലപ്പുഴ 44ൽനിന്നുള്ള വനമേഖല വഴിയുള്ള പാത പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് അലൈൻമെന്റ് പ്രദർശന ചർച്ചയിൽ തീരുമാനിച്ചു. 44 വഴിയുള്ള പാതയുടെ പഠനത്തിനായി പ്രത്യേക ഏജൻസിയെ നിയമിക്കാനും  തീരുമാനിച്ചു. നിലവിൽ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള ഭാഗങ്ങളുടെയാണ് അലൈൻമെന്റ് പ്രദർശിപ്പിച്ചത്. സർവേ നടപടികൾ ഏകദേശം പൂർത്തിയായ വയനാട് ജില്ലയിലെ പാതയുടെ അലൈൻമെന്റ് 44 പാത പഠനത്തിന് ശേഷം പ്രദർശിപ്പിക്കും. മൂന്നുമാസത്തിനകം പഠനം പൂർത്തിയാക്കി അലൈൻമെന്റ് പ്രദർശിപ്പിക്കാനാണ്‌ ധാരണ. വലിയ വളവുകളും, കയറ്റങ്ങളും ഒഴിവാക്കി തോട്, പുഴ എന്നിവകളിൽ അനുയോജ്യമായ സംരക്ഷണ ഭിത്തി നിർമിച്ചും ടൗണുകളിലും സ്ഥലങ്ങളിലും ബൈപ്പാസ് നിർമിച്ചുമാണ് പാത നിർമിക്കുക
 
പ്രധാന വാർത്തകൾ
 Top