ആലപ്പുഴ
പ്രളയമേഖലയിലെ മൃഗങ്ങളിൽ എലിപ്പനി പരിശോധന നടത്താൻ രക്ഷസാമ്പിളുകൾ ശേഖരിച്ചു.
ംകചെന്നൈ മാധവാരത്തുള്ള സെന്റർ ഫോർ സൂണോസിസ് ഡയഗ്നോസിസിലെ ഡോ. എ പി സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും വളർത്തുമൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ അഭ്യർഥനപ്രകാരമാണ് സംഘമെത്തിയത്. ചെങ്ങന്നൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ദീപു ഫിലിപ്പ് മാത്യു, ഡോ. രതീഷ് ബാബു എന്നിവർ സംഘത്തോടൊപ്പമുണ്ടായി.