കൊണ്ടോട്ടി
കോവിഡ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി പൂളക്കൽ തലക്കോട്ടിരി ഖാദർ കുട്ടിയാണ് (കുഞ്ഞാൻ–-71) ഞായറാഴ്ച മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.
പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള ഖാദർകുട്ടിയെ ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മഞ്ചേരിയിലേക്ക് മാറ്റിയത്. കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, സെപ്സിസ് എന്നിവ കണ്ടെത്തിയതോടെ നോൺ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് പ്ലാസ്മ തെറാപ്പി, ടോസിലിസുമാബ്, റംഡസവിർ എന്നിവ നൽകിയെങ്കിലും ചികിത്സയോട് പ്രതികരിച്ചില്ല. ഞായറാഴ്ച രാവിലെ 10ന് മരിച്ചു. മക്കൾ: ഫാത്തിമ നുനു, തഷ്രീഫ ലുലു, നബീൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..