22 September Tuesday
മണർകാട്‌ അപകടം

ജീവിതമായിരുന്ന കാറിനുവേണ്ടി ജീവൻ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

മണര്‍കാട് പാലമുറി പാലത്തിനു സമീപം ഒഴുക്കില്‍പ്പെട്ടു കാണാതായ കാര്‍ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയപ്പോള്‍

 കോട്ടയം
മണർകാട്‌ പാലമുറിയിൽ ഒഴുക്കിൽപെട്ട്‌ മരിച്ച ജസ്‌റ്റിന്‌ കുടുംബം പുലർത്താനുള്ള ഏക വരുമാന മാർഗമായിരുന്നു‌ ടാക്‌സി കാർ. അപകട സാധ്യതയുണ്ടെന്ന്‌ അറിഞ്ഞിട്ടും കാറിനെ ഉപേക്ഷിച്ചുപോകാൻ ജസ്‌റ്റിൻ തയ്യാറായില്ല. ആ ശ്രമത്തിനിടെ യുവാവിന്‌ സ്വന്തം ജീവൻ നൽകേണ്ടി വന്നു. അമ്മയും രണ്ട്‌ സഹോദരങ്ങളുമാണ്‌ ജസ്‌റ്റിനുള്ളത്‌. കുടുംബം പുലർത്താൻ വീട്ടിൽ പോലും പോകാതെ ടാക്‌സി ഓടിക്കുകയായിരുന്നു ജസ്‌റ്റിൻ. പലപ്പോഴും ഉറങ്ങിയിരുന്നതും വണ്ടിയിൽ തന്നെ. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്‌ മല്ലപ്പള്ളിയിലേക്ക്‌‌ ട്രിപ്പ്‌ വന്നതായിരുന്നു ജസ്‌റ്റിൻ.  റോഡിലെ വെള്ളത്തിൽ കുടുങ്ങിതോടെ  ജസ്‌റ്റിൻ അടുത്ത വീട്ടിലെത്തി അവരെ വിളിച്ചുണർത്തി. ഒരു ക്രെയിൻ സംഘടിപ്പിക്കാൻ വഴിയുണ്ടോ എന്ന്‌ ചോദിച്ചു. വീട്ടുകാർ അവർക്ക്‌ പരിചയമുള്ള ഒരാളെ വിളിച്ചുവരുത്തി. ജസ്‌റ്റിൻ തന്റെ ലൈസൻസും വണ്ടിയുടെ രേഖകളും ഈ വീട്ടിൽ ഏൽപിച്ചു.
  കാറിൽ വടംകെട്ടി വലിച്ച്‌ നീക്കാനായി ശ്രമം.  കാർ തുറന്ന്‌ സീറ്റിലിരുന്ന്‌ ഹാൻഡ്‌ ബ്രേക്ക്‌ മാറ്റിയതും ഒഴുക്കിൽ കാർ നിരങ്ങിപ്പോകുകയായിരുന്നു. പുറത്തിറങ്ങാനാവാതെ ജസ്‌റ്റിൻ അകത്ത്‌ കുടുങ്ങി. കണ്ടുനിന്നവർക്ക്‌ ഒന്നും ചെയ്യാനായില്ല.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top