26 September Saturday
സേവ്‌ ഇന്ത്യ ദിനം ആചരിച്ചു

നാടാകെ വീട്ടുപടിക്കൽ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

തിരുവനന്തപുരം 

സേവ്‌ ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി  നാടാകെ ജില്ലയിൽ തൊഴിലാളികൾ വീട്ടുപടിക്കൽനിന്ന്‌ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി‐ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നേതൃത്വത്തിലായിരുന്നു സമരം. വീട്ടുപടിക്കൽ കുടുംബസമേതം ബാഡ്‌ജുകൾ ധരിച്ചാണ്‌‌ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്‌. ഫാക്ടറികളിലും മറ്റ്‌ തൊഴിൽകേന്ദ്രങ്ങളിലും കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചും പ്രതിഷേധം സംഘടിപ്പിച്ചു. റെയിൽവേ, വൈദ്യുതി, കൽക്കരി, ബിപിസിഎൽ, പ്രതിരോധമേഖല, ബഹിരാകാശ ഗവേഷണം തുടങ്ങിയ പൊതുമേഖലകളുടെ സ്വകാര്യവൽക്കരണനീക്കം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, ഇന്ധനവില കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ സമരം നടത്തിയത്‌. 23 ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയാണ് നേതൃത്വം നൽകിയത്. വിവിധ തൊഴിൽ കേന്ദ്രങ്ങളിൽ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ്  സി ജയൻബാബു, സംസ്ഥാന ഭാരവാഹികളായ കാട്ടാക്കട ശശി, കെ എസ് സുനിൽ കുമാർ, പി എസ് മധുസൂദനൻ, ജില്ലാ ട്രഷറർ പുല്ലുവിള സ്റ്റാൻലി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, എരിയാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. ആറ്റിങ്ങലിൽ സിഐടിയു നേതാക്കളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ  പ്രതിഷേധം സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ രാമു,  ആറ്റിങ്ങൽ ജി സുഗുണൻ, ആർ സുഭാഷ്, ഏരിയ പ്രസിഡന്റ്‌ എ വി കനകദാസ്, സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി പയസ്, വി വിജയകുമാർ എന്നുവരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. വിതുര ഏരിയയിലെ എല്ലാ സിഐടിയു പ്രവർത്തകരും വീടിനു മുന്നിൽ പ്രതിഷേധിച്ചു.

പ്രതിഷേധത്തിൽ കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷനും

തിരുവനന്തപുരം

കോൺഫെഡറേഷന്റെ നേതൃത്വത്തിൽ കേന്ദ്ര ജീവനക്കാർ ദേശവ്യാപക പ്രതിഷേധ ദിനമായി ആചരിച്ചു. തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് ആർ കൃഷ്ണകുമാർ, സെക്രട്ടറി എസ് അശോക് കുമാർ എന്നിവരും വിവിധ സംഘടനാനേതാക്കളും നേതൃത്വം നൽകി.

 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top