16 September Monday

തോട്ടപ്പള്ളി സ്‌പിൽവേയുടെ മുഴുവൻ ഷട്ടറും തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

 

അമ്പലപ്പുഴ
മഴ ശക്തമായതോടെ തോട്ടപ്പള്ളി സ്‌പിൽവേയിലെ ആകെയുള്ള 40 ഷട്ടറുകളും ഉയർത്തി. വ്യാഴാഴ്‌ച വൈകിട്ട് 10 ഷട്ടറാണ്‌ ഉയർത്തിയിരുന്നത്‌. ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നതോടെ വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച ശേഷിച്ച 30  ഷട്ടർ ഉയർത്തി. കിഴക്കൻ വെള്ളം ഒഴുക്കുന്നതിന്‌ പൊഴിമുറിച്ചിരുന്നെങ്കിലും വേലിയേറ്റ സമയത്ത് കടൽവെള്ളം കയറി മണൽ നിറഞ്ഞു. വെള്ളിയാഴ്‌ചയോടെ മണൽ നീക്കലും പൊഴി വീതികൂട്ടലും തുടങ്ങി. നാല്‌ ജെസിബി ഉപയോഗിച്ചാണ്‌ മണൽ നീക്കുന്നത്‌. 
മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ കലക്‌ടർ അദീല അബ്ദുള്ള, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, വൈസ് പ്രസിഡന്റ് വി എസ് മായാദേവി, ഇറിഗേഷൻ അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ് എൻജിനിയർ എം സി സജീവ് കുമാർ, മെക്കാനിക്കൽ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ഹരി, ഡിവൈഎസ്‌പി പി വി ബേബി, അമ്പലപ്പുഴ തഹസിൽദാർ മനോജ്, രാഷ്‌ട്രീയ പാർടി നേതാക്കളായ ടി ജെ അഞ്ചലോസ്, എ ഓമനക്കുട്ടൻ, എസ് ശ്രീകുമാർ, വി സി മധു എന്നിവർ സ്‌പിൽവേ സന്ദർശിച്ചു.
 

കൺട്രോൾ റൂം സുസജ്ജം

ആലപ്പുഴ
കാലവർഷക്കെടുതി അറിയിക്കാൻ ജില്ലാതലത്തിലും താലൂക്കുകളിലും  കൺട്രോൾ റൂമുകൾ തുറന്നു. ബന്ധപ്പെടാവുന്ന നമ്പറുകൾ: കൺട്രോൾ റൂം ആലപ്പുഴ കലക്‌ടറേറ്റ്: 0477 2238630, 9495003640, 0477 2236837
താലൂക്കിലെ നമ്പറുകൾ:
ചേർത്തല: 0478 2813103, 9446369209, 9747557833.
അമ്പലപ്പുഴ: 0477 2253771, 9446061352, 9947076302.
കുട്ടനാട്: 2702221, 9495309730.
കാർത്തികപ്പള്ളി: 0479 2412797, 9847927073, 9446376563.
മാവേലിക്കര: 0479 2302216.
ചെങ്ങന്നൂർ: 0479 2452334, 7907220925, 9496739790.
ഫിഷറീസ് കൺട്രോൾ റൂം: 0477-2251103, 9496007028
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top